


Puranangal (Malayalam)
Non-returnable
₹140.00
വൈദികസന്ദേശം സാധാരണജനങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കുവാൻവേണ്ടിയാണ് ഇതിഹാസപുരാണങ്ങൾ രചിക്കപ്പെട്ടത്. പല കാലങ്ങളിലും പല മഹർഷിമാരാണ് പുരാണങ്ങളെഴുതിയതെങ്കിലും പതിനെട്ടു പുരാണങ്ങളും പതിനെട്ട് ഉപപുരാണങ്ങളും വ്യാസനിർമ്മിതങ്ങളാണെന്നു പറയപ്പെടുന്നത്. അവയുടെയെല്ലാം ലക്ഷ്യം ജനങ്ങളിൽ വിവേകവും വിജ്ഞാനവും വളർത്തുകയാണ്. സാംസ്‌കാരികമായ അഭിവൃദ്ധിക്കും പുരാണങ്ങൾ സഹായകങ്ങളാണ്. അങ്ങനെയുള്ള പുരാണങ്ങളെപ്പറ്റി സമഗ്രമായി അറിവു തരുന്ന ഒരു പുസ്തകം മലയാളത്തിലില്ല എന്ന കുറവു പരിഹരിക്കുവാനാണ് ഈ ഗ്രന്ഥത്തിലൂടെ ശ്രമിക്കുന്നത്. പതിനെട്ടു പുരാണങ്ങളെപ്പറ്റിയും സാമാന്യമായ അറിവ് ഇതിൽനിന്നു ലഭിക്കുന്നു. പുരാണങ്ങളെപ്പറ്റി വിമർശനാത്മകമായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും സഹായകമാണ് ഈ ഗ്രന്ഥം.
