
Guru (Malayalam)
₹30.00
ശ്രീരാമകൃഷ്ണന്റെ മാനസപുത്രനായ ബ്രഹ്മാനന്ദസ്വാമികൾ വളരെ കുറച്ചേ സംസാരിച്ചിരുന്നുള്ളൂ, വളരെ വളരെ കുറച്ചേ എന്തെങ്കിലും എഴുതിയിട്ടുള്ളൂ. അങ്ങനെ എഴുതിയതിലൊന്നാണ് ഈ ''ഗുരു''. ചെറുപ്പക്കാർക്കു ഗുരുഭക്തി കുറഞ്ഞുവരികയും, കപടഗുരുക്കന്മാർ വർദ്ധിച്ചുവരികയും, ഇടത്തരക്കാർ ശരിയായ ഗുരുവിനെപ്പറ്റി അറിയാതെ അങ്ങോട്ടുമിങ്ങോട്ടും ആടുകയും ചെയ്യുന്ന ഈ കാലത്ത് അവതാരവരിഷ്ഠനായ ശ്രീരാമകൃഷ്ണദേവന്റെ ലീലാസഹചരനും സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച രാമകൃഷ്ണസംഘത്തിന്റെ ഒന്നാമത്തെ അദ്ധ്യക്ഷനുമായ ബ്രഹ്മാനന്ദസ്വാമികളുടെ ''ഗുരു'' എന്ന ഈ ലേഖനം മനുഷ്യർക്കു വെളിച്ചം കൊടുക്കും.
