
Avatarasannidhiyil (Malayalam)
Non-returnable
₹500.00
ശ്രീരാമകൃഷ്ണന്റെ ചില ഗൃഹസ്ഥശിഷ്യരുടെ ജീവചരിത്രങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. നിസ്വാർ ത്ഥമായ സ്‌നേഹംകൊണ്ടും നിസ്സീമമായ കാരുണ്യംകൊണ്ടും അസാമാന്യമായ തപശ്ശക്തികൊണ്ടും, ശ്രീരാമകൃഷ്ണൻ ചില ഗൃഹസ്ഥരെ ഈശ്വരസന്നിധിയിലേക്കു നയിച്ചതിന്റെ ചരിത്രം. ഈ പുസ്തകമൊരു പ്രമാണമാണ്. ഈശ്വരൻ തന്റെ അനന്യമായ ശക്തിവൈഭവത്താൽ സാധാരണമനു ഷ്യരെ എങ്ങനെ ഉദ്ധരിക്കുന്നുവെന്നതിന്റെ പ്രമാണം. എങ്ങനെ ഗൃഹസ്ഥജീവിതം നയിച്ചാൽ ഈശ്വരകൃപ ലഭിക്കുമെന്നും ലോകത്തിലെ പ്രയാസങ്ങളെ അതിജീവിക്കാമെന്നും ഈ പുസ്തകം കാണിച്ചുതരുന്നു. അതുകൊണ്ട് ഈ ഗ്രന്ഥം ഗൃഹസ്ഥർക്കെല്ലാം വഴികാട്ടിയാകും, ഉത്തേജകമാകും, പ്രചോദനമാകും. ഗൃഹസ്ഥജീവിതം ഇന്നു പലർക്കും പ്രയാസമായിരിക്കുന്നു. ഗൃഹസ്ഥജീവിതത്തിലേക്കു പ്രവേശിക്കുന്ന വർക്ക് ആ ജീവിതത്തിനു ശക്തമായ അടിത്തറയുണ്ടാക്കാൻ വേണ്ട പരിശീലനം അനിവാര്യമാണ്. അതിന് ആദ്യം ചെയ്യേണ്ടത് ജ്ഞാനികളുടെ ജീവിതവും ഉപദേശങ്ങളും പഠിക്കുകയും അതിലൂടെ മനസ്സ് ഈശ്വരനിൽ ഉറപ്പിക്കുകയുമാണ്. അതിനു പ്രചോദനമാകും ഈ ഗ്രന്ഥം.
