


Hindumatam (Malayalam)
Non-returnable
₹70.00
വിവേകാനന്ദസ്വാമികൾ പറയുന്നു: ''ഈ നിരന്തരവികാരിയായ ജഗത്തിൽ നിർവികാരനായും, മൃതി ഗ്രസ്തമായ ജഗത്തിൽ അമൃതനായും, നാനാത്വത്തിൽ ഏകനായും, ജീവാത്മാക്കൾക്ക് ആത്മാവായുമിരിക്കുന്ന ആ വിഭുവിനെ സാക്ഷാത്കരിക്കുന്നവർക്കേ നിത്യശാന്തി ലഭിക്കൂ, മറ്റാർക്കുമില്ല, മറ്റാർക്കുമില്ല.'' (വിവേകാനന്ദസാഹിത്യസർവ്വസ്വം, വാല്യം 2, പേജ് 230) മനുഷ്യനു യഥാർത്ഥമായ ശാന്തിയരുളുന്ന ഈ ആത്മസാക്ഷാത്കാരം നേടലാണ് മനുഷ്യജീവിത ത്തിന്റെ പരമലക്ഷ്യമെന്ന് ഹിന്ദുമതം ഉപദേശിക്കുന്നു. ഈ സാക്ഷാത്കാരം ഈ ജീവിതത്തിൽ ഇപ്പോൾ ത്തന്നെ പരിശ്രമിച്ച് നേടിയെടുക്കണമെന്നാണ് ഹിന്ദുമതം ഉപദേശിക്കുന്നത്, മരണശേഷമല്ല. ഹിന്ദുമതത്തെക്കുറിച്ചു വിവേകാനന്ദസ്വാമികൾ ചെയ്ത ചില പ്രധാനപ്പെട്ട പ്രസംഗങ്ങളാണ് 'ഹിന്ദു മതം' എന്ന ഈ ചെറുപുസ്തകത്തിലുള്ളത്.
