
Gaudapadadarshanam (Malayalam)
₹100.00
ആപ്തന്മാരുടെ അനുഭൂതികളാണല്ലോ സനാതനധർമ്മത്തിന്റെ പരമപ്രമാണമായ ഉപനിഷത്തുകളുടെ ഉള്ളടക്കം. ഉപനിഷത്തുകൾ അനേകം ഉണ്ട്. ഇവയിൽ ഒരു ഉപനിഷത്തിനുമാത്രമേ ശ്രീശങ്കരനുമുമ്പ് ആധികാരികമായ ഒരു വ്യാഖ്യാനമുണ്ടായിട്ടുള്ളു, മാണ്ഡൂക്യോപനിഷത്തിന്. ആകെ പന്ത്രണ്ടു മന്ത്രങ്ങളേ ഇതിലുള്ളു. ഈ പന്ത്രണ്ടു മന്ത്രങ്ങൾക്ക് വ്യാഖ്യാനമായി ഗൗഡപാദാചാര്യർ 215 ശ്ലോകങ്ങൾ എഴുതിയിട്ടുണ്ട്. ഗൗഡപാദാചാര്യരുടെ വാദമുഖങ്ങളെ ലളിതവും സ്വച്ഛവുമായ ഇരുപത് ഉപന്യാസങ്ങളിൽക്കൂടി വിവരിക്കുകയാണ് ഈ ചെറുഗ്രന്ഥത്തിൽ ചെയ്തിട്ടുള്ളത്. ഈ ഗ്രന്ഥത്തിന്റെ അഭ്യസനം ഗൗഡപാദദർശനത്തിന്റെ ഉപസ്ഥിതിക്കു മാത്രമല്ല, പൊതുവെ അദ്വൈതവേദാന്തഗ്രന്ഥങ്ങളുടെയെല്ലാം യഥാതഥഗ്രഹണത്തിനും അത്യന്തം സഹായകമായിരിക്കും.
