കാമമെന്ന വിഷയമാകെ വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. കാമത്തിന്റെ സൂക്ഷ്മവശങ്ങളെ വിശദമാക്കുക സത്യമായും വിഷമകരംന്നെ, പക്ഷേ ഈ വിഷയം നാം തുറന്നു ചർച്ചചെയ്യാതിരിക്കുന്നതും അവഗണിക്കുന്നതും ഒഴിവാ ക്കുന്നതും അത്രതന്നെ അപകടകരമാണ്. ബ്രാഹ്മചര്യാനുഷ്‌ഠാനത്തിന്റെ ആവശ്യ വും ഗുണങ്ങളുമാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്.