
Sri Ramakrishnanum Shishyarum (Malayalam)
Non-returnable
₹280.00
ഋഷിമാരുടെയും ആചാര്യന്മാരുടെയും അവതാരങ്ങളുടെയും മറ്റും ജീവിതങ്ങൾ അദ്ധ്യാത്മശാസ്ത്രങ്ങ ളനുസരിച്ചു ജീവിച്ച് എങ്ങനെ ജീവിതസാഫല്യം നേടാമെന്നു കാട്ടിത്തരുന്നു. ഇത്തരത്തിലുള്ള ഒരു ജീവിത മായിരുന്നു ശ്രീരാമകൃഷ്ണന്റേത്. വിവേകാനന്ദസ്വാമികൾ അവതാരവരിഷ്ഠനെന്നു വിശേഷിപ്പിച്ച ശ്രീരാമ കൃഷ്ണന്റെ ജീവിതം (1836-1886) ആധുനികലോകത്തെ ആദ്ധ്യാത്മികജീവചരിത്രങ്ങളിൽ പരമപ്രധാ നമാണ്. കാരണം, ഈ ആധുനികകാലത്തിൽ എങ്ങനെ ജീവിച്ചാൽ ജീവിതം സന്തോഷകരമാക്കാം, അദ്ധ്യാ ത്മശാസ്ത്രം പറയുന്ന ഈശ്വരദർശനം നേടാം എന്നു സ്വന്തം ജീവിതത്തിലൂടെയും ഉപദേശങ്ങളിലൂടെയും ശ്രീരാമകൃഷ്ണൻ വ്യക്തമായി കാണിച്ചുതരുന്നു. അതുകൊണ്ട് ശ്രീരാമകൃഷ്ണന്റെ ജീവിതം പഠിക്കേണ്ടത് നമ്മെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. ശ്രീരാമകൃഷ്ണനെയും ശിഷ്യരെയും കുറിച്ചുള്ള ഈ പുസ്തകം അതിന്റെ രചയിതാവിന്റെയും വിവർത്തകന്റെയും സവിശേഷതകൾകൊണ്ടു ശ്രദ്ധേയമാണ്. മനുഷ്യജീവിതം സഫലമാക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ പുസ്തകം വലിയൊരു അനുഗ്രഹമാകുമെന്നത് തീർച്ചയാണ്.
