
Upadeshasahasri (Malayalam)
Non-returnable
₹200.00
മനുഷ്യന്റെയുള്ളിലെ സത്ത, ആത്മാവ്, ശരീരത്തെ കടന്നു പോകുന്നു, ശരീരത്തിന്റെ നാശത്തോടെ നശിക്കുന്നില്ല. ആ നിത്യത നാം സാക്ഷാത്കരിക്കുകയേ വേണ്ടൂ. പരിമിതമായ ഈ ദേഹത്തിലെ 'ഞാ'നിനെ, സമസ്തപ്രപഞ്ചവും അതിനപ്പുറത്തുള്ളതുമെല്ലാം ചേർന്ന ആ 'ഞാ'നുമായി, ആ 'ഒന്നു'മായി താദാത്മ്യം പ്രാപിപ്പിക്കുകയാണ് ഇവിടെ നമ്മുടെ കർമ്മം. ഈ ഗ്രന്ഥം ആ കർമ്മം സുഗമമാക്കും. ആ സവിശേഷകർമ്മം പൂർത്തിയാകുമ്പോൾ നമുക്ക് ആത്മാവിനെ 'കിട്ടും', അതായത് ആത്മാവു വെളിപ്പെടും, ശാശ്വതമായ സ്വാതന്ത്ര്യവും കൈവരും. പ്രസ്ഥാനത്രയഭാഷ്യത്തിൽ അവിടെയും ഇവിടെയുമായി ചിതറിക്കിടക്കുന്ന വേദാന്തസിദ്ധാന്തങ്ങളും വ്യാഖ്യാനശൈലികളും വേദാന്തപ്രക്രിയകളും (methodology) ഈ ഗ്രന്ഥത്തിൽ സംഗ്രഹിച്ചിരിക്കുന്നു. അങ്ങനെ ഉപനിഷത്തുകളിലെയും ഭഗവദ്ഗീതയിലെയും ബ്രഹ്മസൂത്രത്തിലെയും പ്രതിപാദ്യങ്ങളുടെ സംഗ്രഹമാണീ ഗ്രന്ഥമെന്നു പറയാം.
