
Sri Vishnu Sahasranama Bhashyam (Malayalam)
Non-returnable
Rs.130.00
ഈശ്വരചിന്ത ചെയ്യാനും, ഈശ്വരന്റെ മഹത്വത്തെക്കുറിച്ചു ബോധവാനാകാനും, അങ്ങനെ ഈശ്വരനിൽ ഭക്തിയും വിശ്വാസവുമുണ്ടാകാനും, നിത്യജീവിതത്തിൽ ഈശ്വരനെ ആശ്രയിക്കാനുമുള്ള ഒരു വഴിയാണ് ഈശ്വരന്റെ നാമങ്ങളും ഗുണങ്ങളും കീർത്തിക്കുകയെന്നതെന്നു ഭഗവാൻ ശ്രീരാമകൃഷ്ണൻ ഉപദേശി ക്കുന്നുണ്ട്. അങ്ങനെ ഈശ്വരന്റെ നാമങ്ങളും ഗുണങ്ങളും കീർത്തിക്കാനുള്ള ഒരു സവിശേഷമായ വഴിയാണ് വ്യാസഭഗവാൻ രചിച്ച ശ്രീ വിഷ്ണുസഹസ്രനാമസ്‌തോത്രത്തിന്റെ കീർത്തനം. ജഗദീശ്വരനായ ശ്രീ മഹാ വിഷ്ണുവിന്റെ ആയിരം നാമങ്ങളാണ് ഈ സ്‌തോത്രത്തിന്റെ ഉള്ളടക്കം. ഈ ആയിരം നാമങ്ങളുടെയും വ്യാഖ്യാനമാണ് അതുല്യമായ ഈ ഗ്രന്ഥത്തിലൂടെ ശ്രീ ശങ്കരാചാര്യസ്വാമികൾ നമുക്കു നല്കിയിരിക്കുന്നത്.