
Ishwarante Matrubhavam Bharateeyadarshanathil (Malayalam)
Non-returnable
₹40.00
മാതൃത്വം മനുഷ്യസമുദായത്തിലെ പരസ്പരബന്ധങ്ങളിൽവെച്ച് ഏറ്റവും ഉത്കൃഷ്ടമായ ഭാവമാണ്. നിഃസ്വാർത്ഥമായ പ്രേമത്തിന്റെ ഉത്തമപ്രതീകമാണ് അമ്മ. അതുകൊണ്ട് സഗുണോപാസനയിൽ ഉപാസ്യദേവതയുമായി മാതൃഭാവനയിലൂടെയുള്ള ബന്ധം പുലർത്തുകയാണെങ്കിൽ, അതു കൂടുതൽ സ്വാഭാവികവും പ്രായോഗികവും ഫലപ്രദവുമായിത്തീരുന്നു. ആ മാതൃഭാവനയിൽ പരമസത്യത്തെ സമാരാധിച്ച് സാക്ഷാത്കരിക്കുക, നാമെല്ലാം ആ അമ്മയുടെ മക്കളാണെന്ന ഭാവനയിൽ സുപ്രതിഷ്ഠിതരാവുക, പിന്നെ നമുക്കെന്തു പേടിക്കാനുണ്ട്? അങ്ങനെയുള്ള മാതൃഭാവത്തിന്റെ ഉദ്ഭവത്തെയും വികാസത്തെയും പ്രാധാന്യത്തെയുംപറ്റി സമഗ്രമായി പ്രതിപാദിക്കുന്ന ഒന്നാണ് ഈ ഗ്രന്ഥം.
