
Sadhanasopanam (Malayalam)
₹100.00
ഭൗതികതയ്ക്ക് മനുഷ്യനെ പൂർണ്ണമായി തൃപ്തനാക്കാൻ കഴിയില്ലെന്നത് എക്കാലത്തും വ്യക്തമായ സത്യമാണ്. ഈ സത്യം ഉൾക്കൊള്ളുമ്പോഴാണ് ആളുകൾ ആദ്ധ്യാത്മികജീവിതത്തിലേക്കു തിരിയുന്നത്, പരമസത്യത്തെ അറിയാൻ വെമ്പുന്നത്, അദ്ധ്യാത്മഗുരുക്കന്മാരെ അന്വേഷിക്കാനും സാധനകളിൽ മുഴുകാനും തുടങ്ങുന്നത്. എന്നാൽ ഉള്ളിൽനിന്നും പുറത്തുനിന്നും ഉണ്ടാകുന്ന എതിർപ്പുമൂലവും ഗൗരവപൂർവ്വമായ സാധനകളിൽ മുഴുകാൻ സമർത്ഥരല്ലാത്തതിനാലും പലരും തങ്ങളുടെ പുരോഗതി പതുക്കെയാ ണെന്നു പരാതിപ്പെടുന്നു. അവർ ചോദിക്കുന്നു, ''ഞങ്ങൾ ജപിക്കുന്നു, ധ്യാനിക്കുന്നു, എന്നിട്ടും ഫലമൊന്നുമില്ലല്ലൊ?'' അത്തരം അന്വേഷകർക്കുള്ള പരിഹാരനിർദ്ദേശങ്ങളാണ് ഈ പുസ്തകം തരുന്നത്.
