
Rashtreeyathil Matathinte Sthanam (Malayalam)
₹30.00
ഇന്നു മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെപ്പറ്റി പല വാദപ്രതിവാദങ്ങളും നടക്കുന്ന കാലമാണല്ലൊ. ഇന്ത്യ മതേതരമെന്നു പ്രഖ്യാപിച്ചതിനുശേഷവും മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടുന്ന സംഭവങ്ങൾ നാം കാണുന്നുണ്ട്. തത്ത്വാധിഷ്ഠിതമായി അതിനെപ്പറ്റി വിശകലനം ചെയ്തിട്ടുള്ള സുചിന്തിതമായ അഭിപ്രായമാണ് നാം ഈ പുസ്തകത്തിൽ കാണുന്നത്. മതാചാര്യന്മാർ രാഷ്ട്രീയത്തിലും രാഷ്ട്രീയനേതാക്കന്മാർ മതത്തിലും ഇടപെടുമ്പോൾ അവശ്യം ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഇതിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
