Annambhattakritam Tarkasamgraham (Malayalam)
Non-returnable
Rs.80.00
ഹിന്ദുമതത്തിലെ ആറു ദര്‍ശനങ്ങളില്‍ ഗൗതമന്റെയും കപിലന്റെയും ദര്‍ശനങ്ങള്‍ യഥാക്രമം ന്യായവും വൈശേഷികവുമാണ്. ഇതു രണ്ടും കൂട്ടിച്ചേര്‍ത്ത് 'തര്‍ക്കശാസ്ത്ര'മെന്നും പറയാറുണ്ട്. ന്യായവൈശേഷികപദ്ധതിയുടെ നിരന്തരാഭ്യാസം നമ്മുടെ ബുദ്ധിയെ സൂക്ഷ്മമാര്‍ത്ഥങ്ങള്‍ ഗ്രഹിക്കുന്നതിനു സമര്‍ത്ഥമാക്കും, വിചാരവും വാക്കും യുക്തിഭദ്രമാക്കും, ആശയാവിഷ്‌കാരം സുനിബദ്ധമാക്കും. ന്യായശാസ്ത്രത്തിന്റെ പുണ്യനദിയില്‍ സ്‌നാനംചെയ്ത് അദ്ധ്യാത്മവിദ്യകളുടെ മഹാക്ഷേത്രത്തില്‍ പ്രവേശിച്ച് ഉപാസിക്കുന്നവര്‍ക്ക് പരമാത്മദേവതയുടെ ദിവ്യദര്‍ശനമുണ്ടാകും. 'തര്‍ക്കസംഗ്രഹ'ത്തിനു സംസ്‌കൃതം അറിയാവുന്നവര്‍ക്കിടയില്‍ വളരെയേറെ പ്രസിദ്ധിയും പ്രാമുഖ്യവും നിലനില്‍ക്കുമ്പോഴും മലയാളത്തില്‍ അതിന്റെ പഠനത്തിന് അനുയോജ്യമായ വ്യാഖ്യാനങ്ങ ള്‍ വിരളമാണെന്നു പരിഗണിച്ചാണ് ഈ പുസ്തകം തയ്യാറാക്കിയത്.