ശിഷ്യനു ജപിക്കാനും ധ്യാനിക്കാനുമായി ഗുരു തിരഞ്ഞെടുക്കുന്ന ഒരു വിശേഷശബ്ദമോ ശാസ്ത്രവാക്യമോ ഈശ്വരനാമമോ ആണ് മന്ത്രം. യാതൊരുവനില്‍നിന്ന് ഈ വാക്കു പുറപ്പെടുന്നുവോ അയാളെ ഗുരുവെന്നും യാതൊരുവനിലേക്കതു ചെല്ലുന്നുവോ അയാളെ ശിഷ്യനെന്നും പറയുന്നു. കേവലം ആ മന്ത്രം ഉരുവിടുന്നതുകൊണ്ട് ഭക്തിയുടെ അത്യുച്ചഭാവംപോലും കൈവരുന്നതാണ്.