യുഗാവതാരപുരുഷനായ ശ്രീരാമകൃഷ്ണദേവന്റെ ശിഷ്യനായ ഒരു സിദ്ധപുരു ഷനാണ് മഹാപുരുഷ് മഹാരാജ് എന്നറിയപ്പെടുന്ന ശ്രീ ശിവാനന്ദസ്വാമികള്‍. വിവേകാനന്ദസ്വാമികളുടെ സതീര്‍ത്ഥ്യനായ ഇദ്ദേഹമാണ് വളരെക്കാലം രാമകൃഷ്ണസംഘത്തെ നയിച്ചിരുന്നത്. നിരവധി ഭക്തജനങ്ങള്‍ നിത്യേന അദ്ദേ ഹത്തിന്റെ ദര്‍ശനത്തിനെത്തുക പതിവായിരുന്നു. 1918 മുതല്‍ 1929 വരെയു ള്ള കാലത്ത് അദ്ദേഹവുമായി ഭക്തര്‍ നടത്തിയ ചില സംഭാഷണങ്ങളുടെ പരി ഭാഷയാണ് ഈ പുസ്തകം. ഈശ്വരദര്‍ശനം ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മാര്‍ഗ്ഗ ദീപമാണ് ഈ ഗ്രന്ഥതല്ലജം.