
Himagiriyil Manju Peyyumbol (Malayalam)
Non-returnable
₹110.00
ഇതൊരു ചെറിയ യാത്രാവിവരണഗ്രന്ഥമാണ്. ഉദയാസ്തമനങ്ങളുടെ മനംമയപ്പിക്കുന്ന ദൃശ്യങ്ങള്‍ കാഴ്ചവെക്കുന്നതും സ്വാമി വിവേകാനന്ദന്റെ പുണ്യപാദസ്പര്‍ശമേറ്റതുമായ കന്യാകുമാരിമുതല്‍ മഞ്ഞു പെയ്യുന്ന ഹിമഗിരിവരെയുള്ള യാത്രകള്‍. പലപ്പോഴായി ചെയ്ത കൊച്ചുകൊച്ചുയാത്രകളും. ഈ യാത്രകളില്‍ കണ്ട വിശ്വവിസ്മാപകങ്ങളായ അജന്ത-എല്ലോറ ഗുഹകളും, ശില്പവിസ്മയങ്ങളുടെ വാതായനങ്ങള്‍ തുറക്കുന്ന തഞ്ചാവൂരിലെയും ചിദംബരത്തെയും ക്ഷേത്രങ്ങളും, ജയ്പൂരിലെ മനോഹരമായ കോട്ടകളും, മഹാഭക്തനായ തുക്കാറാമിന്റെ സ്മരണകള്‍ നിലനില്ക്കുന്ന ഇന്ദ്രായണീ നദീതീരവും മറ്റും ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രകളെ സ്‌നേഹിക്കുന്നവര്‍ക്ക്, തീര്‍ത്ഥയാത്രകള്‍ സാധനയാക്കിയവര്‍ക്ക് ഈ പുസ്തകം സമര്‍പ്പിക്കുന്നു...
