Ishwarante Koodey (Malayalam)
സുഖമാണ് വേണ്ടതെന്നതിനാൽ, അത്യുത്തമമായ സുഖം (ബ്രഹ്മാനന്ദം) തന്നെ തേടണമെന്നും ആ സുഖം തേടേണ്ടത് മതത്തിലൂടെയാണെന്നും വിവേകാനന്ദസ്വാമികൾ ഉപദേശിച്ചിരിക്കുന്നു. ബ്രഹ്മാനന്ദം തേടി ഒരു മഹാചാര്യനെ സമീപിച്ച ചില സുകൃതികളുടെ ജീവിതകഥയാണ് ഈ പുസ്ത കം പറയുന്നത്. ഹിന്ദുമതത്തിന്റെ അനുസ്യൂതപ്രവാഹം ത്വരിതഗതിയിലാക്കിയ, ആധുനികഭാരതത്തിന്റെ ജീവിതഗതി മാറ്റിമറിച്ച, കിഴക്കും പടിഞ്ഞാറും ജനമനസ്സുകളിൽ ഈശ്വരവിശ്വാസം പുനഃപ്രതിഷ്ഠിച്ച, ലോകമാകെ ധർമ്മസംസ്ഥാപനത്തിനു നാന്ദി കുറിച്ച ശ്രീരാമകൃഷ്ണന്റെ സന്ന്യാസിശിഷ്യരുടെ ജീവിത കഥകളാണ് ഇതിലുള്ളത്. അത്യുന്നതമായ സുഖം ലഭിക്കാൻ എന്തു ചെയ്യണമെന്നു വ്യക്തമാകാൻ ഈ പുസ്തകം സഹായിക്കും. ഈശ്വരനെപ്പറ്റിയും ആത്മാവിനെപ്പറ്റിയും സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെപ്പറ്റിയുമുള്ള സത്യമറിയണ മെന്ന ജിജ്ഞാസയുള്ളവർക്ക് ഈ ഗ്രന്ഥം വഴികാട്ടിയാകും, പ്രചോദകമാകും.