മനുഷ്യന് ആത്മമോക്ഷവും നിത്യാനന്ദവുമരുളുന്ന അദ്ധ്യാത്മജ്ഞാനദാനമാണ് ശാരദാദേവി തന്റെ ജീവിതകാലത്തു നിർവ്വഹിച്ചത്. ജഗദംബയുടെ മനുഷ്യദേഹ ത്തിലെ ജീവിതമായിരുന്നു അത്. ലോകത്തിന്റെ അദ്ധ്യാത്മചരിത്രത്തിലെ ഈ സവിശേഷവ്യക്തിയുടെ ജീവചരിത്രമാണ് ഈ ചെറുപുസ്തകത്തിലുള്ളത്