ഈ ശരീരത്തില്‍ ഇരിക്കെത്തന്നെ മുക്തി അഥവാ അനന്തമായ സുഖവും ശാശ്വതമായ ശാന്തിയും ലഭിക്കുന്നതിനുള്ള സുഗമമായ മാര്‍ഗ്ഗം ലളിതഭാഷയില്‍ പ്രതിപാദിച്ചിട്ടുള്ള അമൂല്യഗ്രന്ഥമാണ് ശ്രീ വിദ്യാരണ്യസ്വാമികളുടെ ജീവന്മുക്തിവിവേകം. ശ്രദ്ധാലുക്കളായ ആദ്ധ്യാത്മികസാധകര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട സാധനാപദ്ധതി യുക്തിയുക്തമായും വ്യക്തമായും വിവരിച്ചിരിക്കുന്നു.