കര്‍മ്മങ്ങള്‍ സുഖം നല്കാന്‍ പര്യാപ്തമാക ണമെങ്കില്‍ കര്‍മ്മം ചെയ്യാനുള്ള കരണങ്ങളായ അവന്റെ ഇന്ദ്രിയങ്ങള്‍ അവന്നു വിധേയമായിരിക്കണം. ഇന്ദ്രിയങ്ങളെ വശത്താക്കുന്നതിന്നാവശ്യമായ മനശ്ശക്തി സത്യവസ്തു വിലുള്ള ഏകാഗ്രതകൊണ്ടു മാത്രമേ ലഭിക്കൂ. മനുഷ്യന്റെ ഇന്ദ്രിയങ്ങളെ പ്രവര്‍ത്തിപ്പിക്കുന്ന ശക്തി ഈ സത്യ വസ്തുവായ ആത്മാവാണെന്നു ബോധിപ്പിക്കുകയാണ് ഈ ഉപനിഷത്തിന്റെ ലക്ഷ്യം