കുട്ടികൾ നല്ല നിലയിൽ വളരുവാൻ വേണ്ട സാരോപദേശങ്ങളടങ്ങിയ പുസ്തകങ്ങൾ കൂടുതൽ ആവശ്യമുള്ള ഒരു കാലഘട്ടമാണ് ഇത്. അതുകൊണ്ട് ഈ പുസ്തകം പ്രസിദ്ധപ്പെടുത്തുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. വിവേകാനന്ദസ്വാമികൾ പറഞ്ഞ കഥകൾ കുട്ടികൾ ഏറ്റവും ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടെ ഈ പുസ്തകം ഞങ്ങൾ സഹൃദയസമഷം സമർപ്പിച്ചുകൊള്ളുന്നു.