ജീവിതത്തിൽ ജയിക്കാൻ പഠിക്കണം, പരിശീലിക്കണം. പഠിപ്പിക്കണം, പരിശീലിപ്പി ക്കണം. ശരീരത്തിനും ഇന്ദ്രിയങ്ങൾക്കും മനസ്സിനും നല്ല ചിട്ട നല്‍കി, ഉറപ്പും കരുത്തും വളർത്തി, സുഖത്തിന്റെ തൊണ്ടും ചണ്ടിയുമല്ലാതെ, കഴമ്പും നീരുംതന്നെ കണ്ടറി യാനും തേടി നേടാനും ആസ്വദിച്ചു തൃപ്തരാകാനും ‘കുട്ടികളുടെ ദിനചര്യ’ സഹാ യിക്കും