ലണ്ടനിൽ വേദാന്തപ്രചരണത്തിനു പോയപ്പോൾ സ്വാമിജിക്ക് ഒരദ്ധ്യാത്മപുത്രിയെ കിട്ടി - മിസിസ് മാർഗ്ഗരറ്റ് നോബിളിനെ. സ്വാമിജി ആ സന്താനത്തെ ഭാരതത്തിനു കാഴ്ചവെച്ചു, നിവേദിച്ചു. മിസ് നോബിൾ സിസറ്റർ നിവേദിതയായി. അന്നുമുതൽ നിവേദിത ഭാരതമാതാവിന്റെ വത്സലപുത്രിയായി. ആ മഹതിയുടെ ഒരു സംക്ഷിപ്ത ജീവിതചരിത്രം ഞങ്ങൾ സജ്ജനങ്ങൾക്കു സമർപ്പിക്കുന്നു.