യാതൊന്നിന്റെ വീണ്ടും വീണ്ടുമുള്ള ഉച്ചാരണംകൊണ്ട് അജ്ഞാനബന്ധന ത്തില്‍നിന്നും - അതായത് ജനനമരണരൂപത്തിലുള്ള ചങ്ങലയില്‍നിന്നും - മോചനം ലഭിക്കുന്നുവോ, ആ രഹസ്യമായ ആദ്ധ്യാത്മികസൂത്രമാണ് മന്ത്രം. പ്രസ്തുതമോചനമാണ് മന്ത്രദീക്ഷയുടെ ഉദ്ദേശ്യം. മന്ത്രദീക്ഷയ്ക്കു തയ്യാറാകു മ്പോള്‍ തങ്ങളെന്താണ് ചെയ്യാന്‍ പോകുന്നതെന്നും എന്തിനാണ് ചെയ്യുന്ന തെന്നും ചുരുക്കത്തില്‍ പ്രതിപാദിക്കുന്ന ഒരു സമ്പൂര്‍ണ്ണഗ്രന്ഥമാണിത്.