വിഷയങ്ങളിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന മനസ്സിനെ സര്‍വ്വേശ്വരനില്‍ ഉറപ്പിച്ചു നിര്‍ത്തുവാനാണ് ഭക്തിയോഗത്തില്‍ പറയുന്നത്. അതിനുള്ള ഉപായങ്ങളാണ് സ്‌തോ ത്രപാരായണവും നാമജപവും രൂപധ്യാനവും. മനസ്സിനെ ഈശ്വരനിലേയ്ക്ക് നയിക്കു വാനുള്ള നല്ല ഒരു ഉപായമാണ് സ്‌തോത്രപാരായണം. അതിന് ഏറ്റവും പറ്റിയ ഒരു സ്‌തോത്രമാണ് മുകുന്ദമാല.