ജീവിതത്തില്‍ ശാന്തിയും സുഖവും വേണമെന്നാഗ്രഹിക്കുവരൊക്കെ, ഗൃഹസ്ഥനാകട്ടെ സന്ന്യാസിയാകട്ടെ, സമാശ്രയിക്കേണ്ട ഒരു ഉത്തമശാസ്ത്രഗ്രന്ഥമാണ് മുണ്ഡകോപനിഷത്ത്. കര്‍ത്തവ്യനിര്‍വ്വഹണത്തില്‍ അത്യന്തം പ്രമാദവും കാര്യാകാര്യങ്ങള്‍ വിവേചിച്ചറിയുന്നതില്‍ മുഴുത്ത അജ്ഞതയും നിറഞ്ഞ ഇന്നത്തെ ജനസമൂഹത്തിന് ഈ ഉപനിഷത്തിന്റെ പഠനം വലിയ സഹായമാകും.