തീവ്രതപസ്വിയും വൈരാഗ്യമൂർത്തിയുമായ ഒരു അപൂർവ്വഗൃഹസ്ഥനായിരുന്നു നാഗമഹാശയൻ. 'വള്ളം കിടക്കുന്നതു വെള്ളത്തിലാണെങ്കിലും വെള്ളം വള്ളത്തിൽ കയറാതെ നോക്കണം; സംസാരത്തിൽ വസിച്ചാലും സംസാരിയാകാതെ വസിക്ക ണം' എന്ന് ശ്രീരാമകൃഷ്ണദേവൻ ഉപദേശിക്കാറുണ്ട്. അതിന് അദ്ദേഹത്തിന്റെ ശിഷ്യ ന്മാരിൽ പ്രത്യക്ഷോദാഹരണം നാഗമഹാശയൻ തന്നെ.