പ്രതിദിനം ഓരോ ദശകംകൊണ്ട് ഭഗവത്പൂജ ചെയ്തിരുന്ന ഭക്താഗ്രണിയായ നാരായ ണഭട്ടപാദര്‍ക്ക് അവസാനദിവസം ക്ഷേത്രാന്തര്‍ഭാഗത്ത് ആദ്യം തേജോരൂപിയായും പിന്നീട് ദിവ്യകൈശോരവേഷത്തിലും ഭഗവാന്‍ പ്രത്യക്ഷപ്പെടുന്നു. അങ്ങനെ ഈശ്വര സാക്ഷാത്കാരവും രോഗപരിഹാരവും ഒരേ സമയത്ത് നേടുവാന്‍ സഹായിച്ച ഒരു ഉത്തമഗ്രന്ഥമാകുന്നു ശ്രീമന്നാരായണീയം.