പ്രവൃത്തി എന്തു തരമായാലും അതു ശാന്തിയും ആനന്ദവും തരുന്നതാവണം; അല്ലെങ്കില്‍ അതൊരു ഭാരമായി നമ്മുടെ ശക്തി വാര്‍ത്തുകളയും. പ്രവൃത്തി അതായത് കര്‍മ്മം സമൂഹത്തില്‍ ഒഴിച്ചുകൂടാത്ത ആവശ്യമായിരിക്കുന്ന ഇക്കാലത്ത്, ഓരോരുത്തരുടെയും ഉള്ളിലെ ഈശ്വരസാന്നിദ്ധ്യമറിയാനുള്ള അദ്ധ്യാത്മസാധനയോട് കര്‍മ്മത്തെ ഏകീകരിക്കാന്‍ എത്രത്തോളം സാധിക്കു മെന്നതിനെ ആശ്രയിച്ചിരിക്കുന്നു മനുഷ്യന്റെ വിജയം. ഒരു സാധകന്റെ ലക്ഷ്യം ഒരു കലാകാരന്റെയോ ശാസ്ര്തജ്ഞന്റെയോ ലക്ഷ്യത്തേക്കാള്‍ ഉയ ര്‍ന്നതാണ്. കര്‍മ്മം എങ്ങനെ ചെയ്താല്‍ അതു മനുഷ്യന്റെ നിത്യമോചനത്തി ലേക്കും നിത്യാനന്ദത്തിലേക്കും നയിക്കുമെന്നു പ്രതിപാദിക്കുന്ന ഒരു ഉത്തമ ഗ്രന്ഥമാണിത്.