സിസ്റ്റർ നിവേദിതയുടെ ജീവിതത്തെക്കുറിച്ച് 1914-നുള്ളിൽ ബംഗാളിയിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം അത്തരത്തിലെ ആദ്യത്തെ സംരംഭമായിരുന്നു. ഗ്രന്ഥകർത്രിയുടെ നിശിതമായ ഉൾക്കാഴ്ചയ്ക്ക് നിവേദിതയ്ക്കു ഭാരതത്തോടുള്ള സ്‌നേഹത്തിന്റെ ആഴം മനസ്സിലാക്കുവാനും വെളിപ്പെടുത്തുവാനും, അങ്ങനെ സ്വാതന്ത്ര്യസമരത്തിന് അവർ നല്കിയ സംഭാവനകൾ വിലയിരുത്തുവാൻ ഭാവിതല മുറകളെ സഹായിക്കുവാനും കഴിഞ്ഞിരിക്കുന്നു.