തന്റെ വിശിഷ്ടപരിവ്രജനത്തിലൂടെ വിവേകാനന്ദസ്വാമികള്‍ പുണ്യഭൂമിയായ ഭാരതത്തിന്റെ ശുദ്ധി ശതഗുണമാക്കിത്തീര്‍ത്തു. ഭാരതസന്ന്യാസിയുടെ പരമ്പരാഗതമായ സംശുദ്ധപരിവ്രജനത്തിന്റെ പുനരുദ്ധാരണവും പുനരുദ്ഘാടനവുമായിരുന്നു ആ യാത്ര. അതു ഭാരതത്തിന്റെയും ലോകത്തിന്റെയും ഉല്‍ക്കര്‍ഷണത്തിനും ക്ഷേമത്തിനും വേണ്ടിയായിരുന്നു