സന്ന്യാസത്തെപ്പറ്റി രണ്ടു വിധത്തിലുള്ള തെറ്റിദ്ധാരണകളാണ് ഇന്നുള്ളത്. ഒന്ന്, അതു ലോകത്തിലെ ചുമതലകളിൽനിന്ന് ഒളിച്ചോടിപ്പോവുകയാണെന്ന്. രണ്ടാമത്തേത്, സ്യാസിമാർ സേവനപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ അവർ മറ്റു ലൗകികന്മാ രിൽനിന്ന് വ്യത്യസ്തരല്ലെന്ന്. ഈ രണ്ടു തെറ്റിദ്ധാരണകളെയും തീർക്കുന്നു ഈ ചെറുപുസ്തകം.