ശിവന്റെ ചരിത്രത്തില്‍ ഏറ്റവും പ്രധാനമാണ് നടരാജസങ്കല്‍പ്പം. നടരാജനൃത്തം സൃഷ്ടിസ്ഥിതിസംഹാരങ്ങളുടെ ഏറ്റവും ഉദാത്തമായ പ്രതീകകല്‍പ്പനയാണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഇന്നും എന്നും നടന്നുകൊണ്ടിരിക്കുന്ന ഒരു നടന വിശേഷമാണത്. അങ്ങനെയുള്ള നടരാജനെപ്പറ്റിയുള്ള മനോഹരമായ ഒരു സ്‌തോ ത്രകാവ്യമാണിത്.