പ്രേമഭക്തിയുടെ പരമമായ രൂപം അറിയണമെങ്കി ൽ ചൈതന്യചരിതം അറിയണം. തത്ത്വശാസ്ത്രപരമായ വാദവിവാദങ്ങളിലൊന്നും ശ്രദ്ധിക്കാതെ, ബ്രഹ്മാനന്ദാനു ഭൂതിയിലേക്കുള്ള മാർഗ്ഗം കാണിച്ചുതരികയാണ് ചൈതന്യദേവൻ ചെയ്യുന്നത്. ഭക്തി മാർഗ്ഗം അറിയപ്പെടുന്നിടത്തെല്ലാം ഇന്ന് ചൈതന്യൻ ശ്ലാഘിക്കപ്പെടുന്നു, പഠിക്കപ്പെടു ന്നു, പൂജിക്കപ്പെടുന്നു.