'ലോകത്തു മുഖ്യമായ ദൈവതം ഏതാണ്? ആശ്രയിക്കാന്‍ പറ്റിയ ഒരു ദേവന്‍ ഏതാ ണ്? ആരെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്താല്‍ മനുഷ്യര്‍ക്കു നന്മയുണ്ടാ വും? ധര്‍മ്മങ്ങളില്‍വെച്ച് അങ്ങേയ്‌ക്കേറ്റവും അഭിമതമായ ധര്‍മ്മം ഏതാണ്? എന്തു ജപിച്ചാല്‍ ജീവി ജനനമരണരൂപമായ സംസാരബന്ധനത്തില്‍നിന്നു മുക്തനാവും?' എന്നിങ്ങനെയുള്ള യുധിഷ്ഠിരന്റെ ചോദ്യങ്ങള്‍ക്ക് ഭീഷ്മർ നല്കിയ ഒറ്റമൂലികയാണ് ശ്രീ വിഷ്ണുസഹസ്രനാമസ്‌തോത്രം.