'സാധനാബോധിനി' എന്ന വ്യാഖ്യാനത്തോടുകൂടിയ ഈ ഗ്രന്ഥം ഗരിഷ്ഠവും വരിഷ്ഠവു മായ ആ ഉപനിഷത്തിന്റെ അനന്യസാധാരണമായ മേന്മയേയും, അതിന്റെ വ്യാഖ്യാ താവായ ശ്രീ പ്രകാശാനന്ദസ്വാമികളുടെ വേദാന്തവിജ്ഞാനത്തേയും, അതിന്റെ പ്രഭവസ്ഥാനമായ ശ്രീരാമകൃഷ്ണാശ്രമത്തിന്റെ ധര്‍മ്മബോധനവ്യഗ്രതയേയും തുല്യ നിലയില്‍ വെളിപ്പെടുത്തുവാന്‍ പോന്ന ഒരു പ്രസിദ്ധീകരണമായിട്ടുണ്ട്.