Srimad Devi Bhagavatam - III (Malayalam)
Rs.400.00
ഭാഗം 3. ദാനം, വ്രതം, പൂജനം, തീര്‍ത്ഥാടനം എന്നിവയെല്ലാം മനശ്ശുദ്ധി വരുത്തി മനുഷ്യനെ ഭക്തിനിഷ്ഠനാക്കുന്നതിനുള്ള ഉപായങ്ങളാണ്. അതിനാല്‍ ആ ധര്‍മ്മാചരണമാണ് മനുഷ്യന്റെ പ്രഥമകര്‍ത്തവ്യം. അവയെ ക്രമീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നവയാണ് ബ്രഹ്‌മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ ആശ്രമങ്ങള്‍. ആശ്രമങ്ങള്‍ ഓരോന്നും കടന്നുവേണം പരമപദത്തിലെത്താന്‍. അതിനു സഹായിക്കുന്ന അത്യുത്തമമായ പുരാണമാണ് ശ്രീമദ് ദേവീഭാഗവതം. രൂപശില്പത്തിന്റെ ദാര്‍ഢ്യവും പ്രതിപാദ്യത്തിലെ വ്യക്തതയും ഇതിനെ അത്യന്തം ആകര്‍ഷകമാക്കുന്നു. എടുത്തുപറയേണ്ട ബാഹ്യമായ കാരണങ്ങളിലൊന്ന് ഇതിലെ ഭാഷയുടെ ലാളിത്യവും സൗന്ദര്യവുമാണ്. വിഷയങ്ങള്‍ നേരിട്ട് വായനക്കാരുടെ ഹൃദയങ്ങളിലേക്കു സംക്രമിപ്പിക്കാന്‍ ഇതിലെ ചടുലവും ചമല്‍ക്കാരഭാസുരവുമായ ഭാഷയ്ക്കു കഴിയും.
