ഭാരതം എങ്ങനെയാണ് വളർന്നുവരേണ്ടത് എന്നതിനെപ്പറ്റി വിവേകാനന്ദസ്വാമിക ൾക്ക് സുചിന്തിതവും സുദൃഢവുമായ അഭിപ്രായമുണ്ടായിരുന്നു. വിവേകാനന്ദസ്വാ മികളെപ്പറ്റി ഗാഢമായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടുള്ള പൂജനീയ രംഗനാഥാനന്ദസ്വാമികൾ സ്വാമിജിയുടെ ഭാവിഭാരതസങ്കല്പത്തെപ്പറ്റി 1983-ൽ ചെയ്ത പ്രഭാഷണമാണ് ഈ പുസ്തകത്തിൽ.