ഹിന്ദുമതത്തിന്റെ പരമപ്രമാണങ്ങൾ വേദങ്ങൾ. വേദമറിയുവരുടെ ഉപദേശങ്ങളും ആചാരങ്ങളും പ്രമാണങ്ങളാണ്. സജ്ജനങ്ങളുടെ ആചാരങ്ങളും പ്രമാണങ്ങൾതന്നെ. ഇവയിൽ സജ്ജനാചാരങ്ങളെ വിഭാഗത്തിൽപ്പെട്ട പ്രമാണമായ മഹാഗ്രന്ഥമാണ് രാമായണം. മനുമഹർഷി തുടങ്ങിയവർ വർണ്ണിച്ച വർണ്ണാശ്രമധർമ്മങ്ങൾ പരിപാലി ക്കുന്നതുകൊണ്ട് ഇതു ധർമ്മശാസ്ത്രവുമാണ്.