മനുഷ്യനു ധർമ്മം മാർഗ്ഗവും ബ്രഹ്മം ലക്ഷ്യവുമാണ്. ' ധർമ്മോ രക്ഷതി രക്ഷിതഃ' എന്നു മനു പ്രഖ്യാപിച്ചു. വ്യാസനും, മഹാജനങ്ങൾ പോയ വഴി പിന്തുടരാൻ ഉപദേശിക്കുന്നു. 'രാമോ വിഗ്രഹവാൻ ധർമ്മ:' എന്നതാണ് ആദികവിയുടെ പ്രമേയം. രാമനിൽ ധർമ്മപാദങ്ങളായ തപസ്സ്, ശൗചം, ദയാ, സത്യം എന്നീ നാലും തിക ഞ്ഞിരിക്കുന്നുവെന്ന് ആദികവി സ്വകാവ്യംകൊണ്ടു തെളിയിക്കുന്നു.