Veeravani Vol. III (Malayalam)
Non-returnable
- Pages524
- AuthorSwami Agamananda
- BindingHardbound
- Quantity
Product Details
ആഗമാനന്ദസ്വാമികളുടെ കാലം സവിശേഷമായിരുന്നു. ഇത്ര വലിയ ഒരു പ്രതിസന്ധിയില്‍ ഋഷിമാ രുടെ മതം പെട്ടുപോയത് ആദ്യമായിരുന്നു. ഭോഗവും യോഗവുമില്ലാതെ ഹിന്ദുവംശം ഊര്‍ദ്ധ്വശ്വാസം വലിച്ചു. ആ പ്രതിസന്ധിയുടെ തീവ്രതയെ ആഗമാനന്ദസ്വാമികളുടെ പ്രവൃത്തിയിലെ തീവ്രത തെളിയിക്കുന്നു. ഹിന്ദു വംശം പെട്ടുപോയ ദുര്‍ഘടത്തിന്റെ ഗൗരവം 'വീരവാണി'യുടെ ഓരോ വാക്കും വാചകവും വിളിച്ചു പറയുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ ചലനവും ആ പുനരുദ്ധാരണകര്‍മ്മത്തിന്റെ അത്യാവശ്യകതയെ ബോധിപ്പിക്കുന്നുണ്ട്. വിദേശഭരണവും തൊട്ടുകൂടായ്മയും പട്ടിണിയും കൊണ്ടു ദുരിതത്തിലായ കേരളക്കര യില്‍ ആഗമാനന്ദസ്വാമികള്‍ ഒരു കൊടുങ്കാറ്റായി ആഞ്ഞടിക്കുകയായിരുന്നു; ആ കാറ്റിന്റെ ശക്തികൊണ്ട്, യുക്തിസഹമല്ലാത്തതും, ആധുനികശാസ്ത്രത്തിന്റെ അംഗീകാരമില്ലാത്തതും, സ്വര്‍ഗ്ഗസുഖം കാട്ടി പ്രലോഭിപ്പി ക്കുകയും നരകയാതന പറഞ്ഞ് പേടിപ്പിക്കുകയും ചെയ്യുന്ന അന്തഃസ്സാരശൂന്യമായ സിദ്ധാന്തങ്ങള്‍ക്കെല്ലാം നില്‍ക്കക്കള്ളിയില്ലാതായി.