പാണ്ഡവരും കൗരവരും തമ്മിൽ നടന്ന ഘോരയുദ്ധം കൗരവരുടെ നാശത്തിലും പാണ്ഡവരുടെ വിജയത്തിലുമാണ് കലാശിച്ചത്. യുധിഷ്ഠിരൻ രാജാവായി. എന്നിട്ടോ, വല്ല ആശ്വാസവും ലഭിച്ചോ? ബന്ധുമിത്രാദികളും നിരപരാധികളുമായ അനേകാ യിരം പേർ മരിച്ചുപോയതിലുള്ള കുണ്ഠിതമാണ് യുധിഷ്ഠിരന്. ഒടുവിൽ വേദവ്യാ സന്റെ ഉപദേശപ്രകാരം അശ്വമേധയാഗം നടത്തി ആശ്വാസമടയാൻ നിശ്ചയിച്ചു. ആ യാഗത്തിന്റെ കഥയാണ് ഈ കൃതിയുടെ ഉള്ളടക്കം.